tubercolosis

കൊച്ചി: കൊവിഡിനെ തുടർന്ന് മന്ദഗതിയിലായ ക്ഷയരോഗ പ്രതിരോധപ്രവർത്തനങ്ങൾക്ക് ജില്ലയിൽ വീണ്ടും ജീവൻ വച്ചു. രോഗികളെ കണ്ടെത്തലും ചി​കി​ത്സ നൽകലും സ്തംഭി​ച്ച സ്ഥി​തി​യി​ലായി​രുന്നു.

നിലച്ചുപോയ രോഗനിർണയ ക്യാമ്പുകൾ ജില്ലാ ടി.ബി. കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുന:രാരംഭിക്കും. ആദിവാസിമേഖലകളിലാണ് തുടക്കം. 24, 25 തീയതികളിൽ കോതമംഗലം താലൂക്കിലെ പിണവൂർകുടിയിലാണ് ക്യാമ്പ്.

മദ്യ, പുകയില ഉപയോഗ വർദ്ധനവ് റിപ്പോർട്ട് ചെയ്ത ആദിവാസി മേഖലകളി​ൽ അക്ഷരകേരളം പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ്.

കഴിഞ്ഞ വർഷങ്ങളിൽ തീരദേശ മേഖലകൾ, ചേരിപ്രദേശങ്ങൾ, അന്യസംസ്ഥാന തൊഴിലാളി മേഖലകൾ എന്നിവിടങ്ങളിലായി​രുന്നു ഉൗന്നൽ നൽകി​യി​രുന്നത്.

പൂർവസ്ഥിതിയിലേയ്ക്ക്

രോഗീനിർണയം, വാതിൽപ്പടി മരുന്നുവിതരണം, ഏകോപനം എന്നിവ ശക്തമാക്കും. രോഗനിർണയനിരക്ക് വർദ്ധിച്ചു. സർക്കാർ ആശുപത്രികളിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.

അക്ഷയകേരളം പദ്ധതി ആരംഭിച്ച ഒക്ടോബർ മുതൽ ജില്ലയിൽ 638 രോഗികളെയാണ് പുതിയതായി കണ്ടെത്തിയത്. ഇതിൽ 350 എണ്ണം സർക്കാർ ആശുപത്രികളിലും 278 എണ്ണം സ്വകാര്യ ആശുപത്രികളിലുമാണ്.കൊവിഡ് സമയത്തും കണ്ടെത്തിയ എല്ലാ രോഗികൾക്കും ചികിത്സ ഏർപ്പെടുത്തി. എല്ലാ രോഗികൾക്കും ഒരുമാസത്തെ ടിബി, കോ-മോറിഡിറ്റി മരുന്നുകൾ വീട്ടിൽ നൽകുന്നുണ്ട്. കൊവിഡ് ബാധിച്ച് നെഗറ്റീവായവർക്ക് ക്ഷയരോഗ ടെസ്റ്റുകൾ നടത്തുന്നുണ്ട്. സർവേകളും നടത്തിവരുന്നു.

കൊച്ചി​ ഒന്നാം സ്ഥാനത്ത്

ക്ഷയരോഗികളെ കണ്ടെത്തുന്നതിലും രോഗഭേദമാവുന്നവരുടെ നിരക്കിലും ഒന്നാം സ്ഥാനത്താണ് ജില്ല. സ്വകാര്യ, സർക്കാർ മേഖലകളിൽ ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തുന്നത് എറണാകുളം ജില്ലയിലാണ്. സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് സ്റ്റെപ്പ് പോലുള്ള പദ്ധതികൾ നടത്തുന്നതിനാൽ രോഗികളെ കണ്ടെത്തുന്നത് കൂടുതലാണ്.

കഴിഞ്ഞ വർഷം സംസ്ഥാനത്താകെ 4677 രോഗികളെ സ്വകാര്യ ആശുപത്രികളിൽ കണ്ടെത്തിയതിൽ 874 പേർ ജില്ലയിൽ നിന്നുള്ളവരാണ്. 2051 രോഗബാധിതരെയാണ് കണ്ടെത്തിയത്. ജില്ലയിലെ രോഗം ഭേദമായവരുടെ നിരക്ക് 2019 ൽ 90 ശതമാനം. 2018 ൽ 89 ശതമാനവുമാണ്.


കൊ​വി​ഡ് ​മാ​ന​ദ​ണ്ഡം​ ​പാ​ലി​ച്ച്
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ക്കും

ക്ഷ​യ​രോ​ഗ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പൂ​ർ​വ​സ്ഥി​തി​യി​ലാ​വു​ക​യാ​ണ്.​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡം​ ​പാ​ലി​ച്ച് ​കൂ​ടു​ത​ൽ​ ​സ​മ​ഗ്ര​മാ​യ​ ​രോ​ഗ​ ​നി​ർ​ണ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ജി​ല്ല​യി​ൽ​ ​ന​ട​ക്കും.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ക്യാ​മ്പു​ക​ൾ​ ​വീ​ണ്ടും​ ​പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.
ഡോ.​ ​ശ​ര​ത്ത് ​ജി​ ​റാ​വു,ജി​ല്ലാ​ ​ടി.​ബി​ ​ഓ​ഫീ​സർ,എ​റ​ണാ​കു​ളം

ക്ഷയരോഗികളെ കണ്ടെത്തിയത്

(2020 ഒക്ടോബർ മുതൽ)

ക്ഷയരോഗ ചികിത്സാ യൂണിറ്റ്, സ്വകാര്യം, സർക്കാർ

ആലുവ , 112, 126

അങ്കമാലി 59, 48

ജില്ലാ ടി.ബി. സെന്റർ 67, 82

എറണാകുളം ജനറൽ ആശുപത്രി 360, 285

കോതമംഗലം 35, 12

മൂവാറ്റുപുഴ 43, 22

വടക്കൻ പറവൂ‌ർ 63, 25

പെരുമ്പാവൂർ 111, 4

ആകെ 850, 604