കൊച്ചി: എളമക്കര ഗവ.ഹയർസെക്കൻഡറി സ്‌ക്കൂളിൽ അത്യാധുനീക സൗകര്യങ്ങളോടെയുള്ള ആറ് ലബോറട്ടറികൾ 16ന് ഉദ്ഘാടനം ചെയ്യു. ഹൈബി ഈഡൻ എം.പിയുടെ ശ്രമഫലമായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നനുവദിച്ച 93 ലക്ഷം രൂപ ഉപയോഗിച്ചാണ് ഹയർ സെക്കൻഡറി വിഭാഗത്തിന് വേണ്ടിയുള്ള ലബോറട്ടറികൾ നിർമ്മിച്ചിരിക്കുന്നത്. മാത്തമാറ്റിക്‌സ്, ജിയോളജി, ഫിസിക്‌സ്, കെമിസ്ട്രി, സവോളജി, ബോട്ടണി ലാബുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം നിർവഹിക്കും. മേയർ അഡ്വ. എം. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാൻ മധു എസ്. നായർ, കൗൺസിലർ സീന ഗോകുലൻ തുടങ്ങിയവർ സംബന്ധിക്കും.