കളമശേരി: കുസാറ്റ് ഗണിതശാസ്ത്ര വകുപ്പിലെ എം.എസ് സി മാത്തമാറ്റിക്‌സ് കോഴ്‌സിൽ ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഇന്ന് നടക്കും. കുസാറ്റ് 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ വിദ്യാർത്ഥികൾ അസൽ രേഖകളും എൻ.ആർ.ഐ സത്യവാങ്മൂലവും സഹിതം 15ന് രാവിലെ 10 നും 12 നുമിടയിൽ ഗണിതശാസ്ത്രവകുപ്പിൽ (ഫോൺ: 0484 2862461) ഹാജരാകണം.