su
സുഗതകുമാരി അനുസ്മരണ സമ്മേളനം മേയർ അഡ്വ.എം..അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വിശാലകൊച്ചി സാംസ്‌കാരിക വേദിയും പ്രണത ബുക്‌സും വനം വന്യജീവി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പ്രകൃതിവന്ദനം സുഗതകുമാരി അനുസ്മരണവും കവിയരങ്ങും മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കവിതയെന്ന ആയുധംകൊണ്ട് മാനവികതയ്ക്ക് പുതിയ മാനം നൽകിയ സുഗതകുമാരി എന്നും പുറന്തള്ളപ്പെട്ടവരുടെ രാഷ്ട്രീയമാണ് സംസാരിച്ചിരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കെ.എൽ. മോഹനവർമ്മ, ഷാജി ജോർജ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺ ബോസ്‌കോ, അഡ്വ. ജിജോ കെ.എസ്., ശരത് എസ്. ബാവക്കാട്ട്, ഷൈൻ ആന്റണി എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ ഡോ. മോളിക്കുട്ടി ജോസഫ്, സമയ ജോസഫ്, ജയശങ്കർ അറയ്ക്കൽ, ശരത് എസ്. ബാവക്കാട്ട്, ഡോ.താരാനാഥ് ആർ., ആദർശ് എം.എസ്., ഷൈൻ ആന്റണി, ഡോ. ജൂലിയ ഡേവിഡ്, ദേവിക. വി എന്നിവർ പങ്കെടുത്തു.