ആലുവ: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കർഷക ബിൽ രാജ്യത്തെ കർഷകരുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്ന് കർഷകമോർച്ച സംസ്ഥാന സെക്രട്ടറി വി.എം. രഞ്ജിത്ത് പറഞ്ഞു. ജില്ലാ അദ്ധ്യക്ഷൻ വി.എസ്. സത്യൻ നയിക്കുന്ന കർഷക മുന്നേറ്റ യാത്രക്ക് ആലുവയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ. രജി അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജില്ലാ കമ്മിറ്റിയംഗം കെ.ജി. ഹരിദാസ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ എ.സി. സന്തോഷ് കുമാർ, പ്രീത രവി, സുനിൽ കളമശ്ശേരി, അജിത്ത് പെരുമ്പാവൂർ, ലത ഗംഗാധരൻ, ടി.ജി. വിജയൻ, കെ.ആർ. ജയപ്രസാദ്, ഒ.സി. ഉണ്ണികൃഷ്ണൻ, സുനിൽ ജെയിംസ്, ഇല്യാസ് അലി, രാജീവ് മുതിരക്കാട്, സതീഷ് കുമാർ, ഷീജ മധു, സരസ്വതി ഗോപാലകൃഷ്ണൻ, ബേബി നമ്പേലി, എം.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു.