പിറവം: മണീട് നടയപ്പിള്ളിൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി പുതിയ ക്ഷേത്രത്തിന്റെ ആധാരശിലാ പ്രതിഷ്ഠാ ഇന്ന് നടക്കും.രാവിലെ 11നും 11.35നും ഇടയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി സുരേഷ് നരായണൻ മുഖ്യ കാർമികത്വം വഹിക്കും.കൊവിഡ് നിബന്ധകൾ പാലിച്ചാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് വിജയൻ, സെക്രട്ടറി രവീന്ദ്രൻ , രക്ഷാധികാരി പുരുഷോത്തമൻ എന്നിവർ പറഞ്ഞു.