agrilex
അഗ്രിലെക്സ് സൊസൈറ്റി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഭക്ഷ്യസുരക്ഷയും വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കളും ഉറപ്പുവരുത്തുന്ന അഗ്രിലെക്സ് സൊസൈറ്റിക്ക് തുടക്കം. ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയന്റിഫിക് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ടനുസരിച്ച് രജിസ്റ്റർചെയ്ത സൊസൈറ്റിയാണിത്. സുരക്ഷിതവും വിഷരഹിതവുമായ ഭക്ഷണത്തിലൂടെ ആരോഗ്യകരമായ സമൂഹത്തിനും രാഷ്ട്രത്തിനുമായുള്ള ബോധവത്കരണമാണ് പ്രധാനലക്ഷ്യം.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അഗ്രിലെക്സിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് നിർവഹിച്ചു. അഗ്രിലെക്സ് പ്രസിഡന്റ് മുൻ.ഡി.ജി.പി ജേക്കബ് തോമസ് അദ്ധ്യക്ഷനായിരുന്നു. ഡയറക്ടർ ഡോ. പി. രാജേന്ദ്രൻ, ട്രഷറർ ജോൺസൺ ഗോമസ്, അജയൻ ചെക്കടി, അരുൺ, രാധാകൃഷ്ണൻ വി.ആർ എന്നിവർ പങ്കെടുത്തു.

 വിപണനവും അഗ്രിലെക്സിലൂടെ

ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിനുവേണ്ടി ഓൺലൈൻ സൈറ്റ് ഉടനെ ആരംഭിക്കും. എറണാകുളം ജില്ലയിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സുകളും റെസിഡൻഷ്യൽ ഏരിയകളും കേന്ദ്രീകരിച്ച് മൊബൈൽവാനിൽ വിതരണം നടത്തും. ഇത്തരം കേന്ദ്രങ്ങളിൽനിന്ന് ആർക്കും അഗ്രിലെക്സ് പ്രവർത്തകരെവിളിച്ച് മൊബൈൽവാൻ ബുക്കുചെയ്യാം. വിഷരഹിത പച്ചക്കറികൾ, പഴങ്ങൾ, വയനാടൻ മട്ടഅരി തുടങ്ങി കാട്ടുതേൻവരെ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്.