ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പാളായി ഭൗതികശാസ്ത്ര വിഭാഗത്തിലെ ഡോ. റേച്ചൽ റീന ഫിലിപ്പ് ചുമതലയേറ്റു. 1989ൽ ജൂനിയർ ലക്ചററായി യു.സി കോളേജിൽ അദ്ധ്യാപക ജീവിതം ആരംഭിച്ച ഡോ. റേച്ചൽ റീന ഫിലിപ്പ് 2005 ൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി.