പിറവം: പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക പാക്കേജിന്റെ ഭാഗമായി പിറവം നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി 254 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനം ജംഗ്ഷൻ മുതൽ ചിത്രപുഴ വരെയുള്ള ഭാഗം (170 ലക്ഷം),കാഞ്ഞിരമറ്റം പൂത്തോട്ട റോഡ് (16 ലക്ഷം),ഗസ്റ്റ് ഹൗസ് റോഡ് (14 ലക്ഷം), ആരക്കുന്നം മറ്റത്താൻകടവ് റോഡ് (13 ലക്ഷം),തിരുമറയൂർ റോഡ് (16 ലക്ഷം), നടക്കാവ് റോഡ് (16 ലക്ഷം), ആരക്കുന്നം ഒലിപ്പുറം റോഡ് (9 ലക്ഷം) എന്നി പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്.