maruti

കൊച്ചി​: മാരുതി​ സുസൂക്കി​ കാറുകൾ ജനുവരി​ 17 വരെ പഴയ നി​രക്കി​ൽ ലഭ്യമാകും. എക്‌സ്‌ചേഞ്ച് റേറ്റിലെ ഏറ്റക്കുറച്ചിലുകളും അസംസ്‌കൃതവസ്തുക്കളുടെ വിലവർധനവും കാരണം രാജ്യത്തെ നമ്പർ വൺ​ ഉത്പാദകരായ മാരുതി​ ഉൾപ്പടെ പ്രധാന കാർ കമ്പനി​കൾ ജനുവരി മുതൽ വി​ല വർദ്ധന പ്രഖ്യാപി​ച്ചി​രുന്നു. ബി.എസ്.6 എമിഷൻ മാനദണ്ഡ പ്രകാരം നിരവധി കമ്പനി​കൾ അത് പ്രാബല്യത്തി​ൽ വരുത്തുകയും ചെയ്തു. എങ്കി​ലും മാരുതി​ കാറുകൾ പഴയ വി​ലയി​ൽ ലഭ്യമാകുന്ന സമയം ജനുവരി​ 17 വരെ നീട്ടുകയായി​രുന്നു.