ആലുവ: ആലുവ ജില്ലാ ആശുപത്രിയെ കൊവിഡ് വാക്‌സിൻ വിതരണത്തിൽ നിന്ന് ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും ജില്ലാ ആശുപത്രി വികസന സമിതി അംഗവുമായ ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു.
ജില്ലയിൽ ട്രയൽറൺ നടത്തുന്നതിൽ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആലുവ ജില്ലാ ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിട്ടും ആശുപത്രിയെ ഒഴിവാക്കിയതു പ്രതിഷേധാർഹമാണ്. ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കിയിട്ടും വാക്‌സിൻ വിതരണ കേന്ദ്രമാക്കാത്തതിനെതിരെ ശക്തമായ സമരമാരംഭിക്കുമെന്ന് കേരള കോൺഗ്രസ് (ജോസഫ്) നിയോജക മണ്ഡലം പ്രസിഡൻറ് സിജു തോമസ് അറിയിച്ചു.