കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് മേയർ അഡ്വ.എം. അനിൽകുമാറിനും ഡെപ്യൂട്ടി മേയർ കെ.എ. അൻസിയയ്ക്കും സ്വീകരണം നൽകി.സംഘടനാ പ്രസിഡന്റ് ജി. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ മനു ജേക്കബ്, മുൻ പ്രസിഡന്റ് എൽ.എ. ജോഷി, കേരള സ്റ്റീൽ ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ, ബിസ്മി ഗ്രൂപ്പ് ചെയർമാൻ വി.എ. യൂസഫ് എന്നിവർ ആശംസകൾ നേർന്നു. കെ.എം.സി.സി. വൈസ് പ്രസിഡന്റ് ടി.എച്ച്. നാസർ സ്വാഗതവും യൂത്ത് വിംഗ് പ്രസിഡന്റ് കെബിൻ എം.എച്ച് നന്ദിയും പറഞ്ഞു.