കൊച്ചി :നഗരത്തിലെ പ്രധാന വികസന പദ്ധതികൾ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തണമെന്ന് മേയർ അഡ്വ.എം.അനിൽകുമാർ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിനോട് അഭ്യർത്ഥിച്ചു. തേവരയിലെ ഗതാഗതകുരുക്ക് പരിഹരിക്കുവാൻ ഡി.എം.ആർ.സി തയ്യാറാക്കിയിട്ടുള്ള 291 കോടി രൂപയുടെ ഡി.പി.ആർ പ്രകാരമുള്ള തേവര സമാന്തര റോഡ് , ഗോശ്രീ മാമംഗലം റോഡ്, പള്ളുരുത്തി സമാന്തര റോഡ് തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളുടെ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. മാന്ത്ര എൻവയോൺമെന്റൽ സ്‌കീമിന് പണമനുവദിച്ച് ബൗണ്ടറി കനാൽ വികസനം പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 10ന് ഡോ.തോമസ് ഐസക്ക് എറണാകുളം ടൗൺഹാളിൽ വാണിജ്യവ്യവസായ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളുമായി കൊച്ചിയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംവദിക്കും. . ധനകാര്യ മന്ത്രി കൊച്ചിക്കൊപ്പം എന്ന പരിപാടിക്ക് ശേഷം കൗൺസിലർമാരുമായുള്ള ചർച്ചയിലും അദ്ദേഹം പങ്കെടുക്കും
.