കാലടി: കാലടിയിൽ ലോട്ടറി മോഷണം നടത്തുന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ലോട്ടറി മൊത്തവ്യാപാരം നടത്തുന്ന എസ്. എസ് .കാരുണ്യ ലോട്ടറി ഏജൻസീസിൽ നിന്നാണ് ലോട്ടറി കളവ് പോയത്. വൈകുന്നേരങ്ങളിൽ സ്ഥിരമായി പൈസ ഷോർട്ട് കണ്ടപ്പോൾ ടിക്കറ്റും രൂപയും തമ്മിൽ ഒത്തുനോക്കാൻ തുടങ്ങി . നിരന്തരമായി ടിക്കറ്റ് ഒത്തു നോക്കുമ്പോൾ 300, 500 രൂപയുടെ നഷ്ടം കണ്ടതിനെ തുടർന്ന് സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബുധാനാഴ്ച ലോട്ടറി എടുക്കാൻ വന്ന മോഷ്ടാവിനെ കടയുടമ പിടികൂടി കാലടി പൊലീസിന് കൈമാറി.