നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുത്തു. ധനകാര്യ സ്ഥിരം സമിതി ഉൾപ്പെടെ മൂന്നെണ്ണം യു.ഡി.എഫിനും ഒന്ന് എൽ.ഡി.എഫിനുമാണ് അദ്ധ്യക്ഷ സ്ഥാനം.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹമാണ് ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ. നിഷ പൗലോസ്, നിഷ ടീച്ചർ, സി. എസ്. അസീസ്, പി.എൻ.സിന്ധു എന്നിവരാണ് അംഗങ്ങൾ. വികസന കാര്യ അദ്ധ്യക്ഷ റെജീന നാസറാണ്. ലത ഗംഗാധരൻ, ടി.വി. സുധീഷ്, നഹാസ് കളപ്പുരയിൽ എന്നിവരാണ് അംഗങ്ങൾ. നൗഷാദ് പാറപ്പുറം അദ്ധ്യക്ഷനായ ക്ഷേമകാര്യ സമിതിയിൽ ജയ മുരളീധരൻ, ഭാവന രഞ്ജിത്, ശോഭന സുരേഷ് എന്നിവർ അംഗങ്ങളാണ്. എൽ. ഡി. എഫിന് ലഭിച്ച ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷക്കീല മജീദാണ്. വിജിത വിനോദ്, ഇ.ഡി. ഉണ്ണികൃഷ്ണൻ, ഇ.കെ. അനിൽകുമാർ എന്നിവരാണ് അംഗങ്ങൾ.