കൊച്ചി: എറണാകുളത്തുനിന്ന് പുറപ്പെടുന്നതും എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്നതുമായ ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ റെയിൽവെ ഏർപ്പെടുത്തി. എറണാകുളം -പാറ്റ്‌ന - എറണാകുളം ട്രെയിനുകളിൽ ഒരു തേഡ് എ.സി കോച്ചും എറണാകുളം -ഓഖ - എറണാകുളം ട്രെയിനുകളിൽ മൂന്ന് കോച്ചുകളുമാണ് കൂടുതൽ ഏർപ്പെടുത്തുക. എറണാകുളം - പാറ്റ്‌ന സ്‌പെഷ്യൽ ട്രെയിനിൽ 18 മുതലും പാറ്റ്‌ന - എറണാകുളം ട്രെയിനിൽ 21 മുതലുമാണ് കൂടുതൽ കോച്ചുകൾ ഉണ്ടാവുക.എറണാകുളം - ഓഖ സ്‌പെഷ്യൽ ട്രെയിനിൽ 15 മുതൽ ഒരു തേഡ് എ.സി, ഒരു സ്‌ളീപ്പർ കോച്ച്, ഒരു ജനറൽ കമ്പാർട്ട്‌മെന്റ് എന്നിവ കൂടുതൽ ഉണ്ടാവും. 18 മുതലാണ് ഓഖ -എറണാകുളം സ്‌പെഷ്യൽ ട്രെയിനിൽ കൂടുതൽ കോച്ചുകൾ ഘടിപ്പിക്കുന്നത്.