കൊച്ചി: കോർപ്പറേഷൻ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച കൗൺസിലറുടെ വോട്ട് അസാധുവാക്കിയതിനെ തുടർന്നുള്ള സി.പി.എമ്മിന്റെ ജാള്യതയും കൗൺസിലർമാരുടെ അഭിപ്രായവ്യത്യാസവും മറച്ചുപിടിക്കുവാനാണ് യു.ഡി.എഫിനെതിരെ ബി.ജെ.പി. ബന്ധം ആരോപിക്കുന്നതെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ആരോപിച്ചു . സി.പി.എം വോട്ട് അസാധുവായതിനെ തുടർന്നാണ് ആർ.എസ്. പി. അംഗം സുനിത ഡിക്‌സൺ വിജയിച്ചത്. സ്വതന്ത്രമാരെ കുതിരക്കച്ചവടത്തിലൂടെ ഇടതു മുന്നണിയിലെടുത്തതിന് അവർ ഇനിയും വലിയവില കൊടുക്കേണ്ടി വരും.