murukan
മുരുകൻ

ആലുവ: അശോകപുരത്ത് ഗൃഹനാഥനേയും ഭാര്യയേയും വീടുകയറി ആക്രമിച്ച കേസിൽ പ്രതി പിടിയിലായി. അശോകപുരം കനാൽ റോഡ് നീലാനിപാടം വീട്ടിൽ മുരുകൻ (36) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. പരാതിക്കാരന്റെ മകളെ കളിയാക്കിയതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിനാണ് ആക്രമിച്ചത്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. എസ്.ഐ മാരായ ആർ. വിനോദ്, പി. സുരേഷ്, വി.കെ. രവി, എ.എസ്‌.ഐ ഷാജി, എസ്.സി.പിഒ നിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.