cpi
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ നെടുമ്പാശേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ രോഷാഗ്നി

നെടുമ്പാശേരി: കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ നെടുമ്പാശേരി ലോക്കൽ കമ്മിറ്റി ഐക്യദാർഢ്യ രോഷാഗ്നിയും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. കരിയാട് പോസ്റ്റ് ഓഫീസിനു മുമ്പിൽ ആലുവ മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ വി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബി. രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം എം.സി. രാമദാസ്, വി.വി. തോമസ്, സി.എസ്. ചന്ദ്രൻ, പി.ടി. പോൾ, ജെ.പി. അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.