കൊച്ചി: ഫോർട്ട്‌കൊച്ചി ബീച്ച് ശുചീകരണം, നഗരസഭ ആവശ്യപ്പെടുന്ന തെരുവുകളുടെ പരിപാലനം എന്നീ പ്രവർത്തനങ്ങളിൽ നാവികസേന സഹകരിക്കുമെന്ന് നേവി ചീഫ് ഫ്ളാഗ് ഓഫീസർ കമ്മാൻറിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ അനിൽകുമാർ ചാവ്‌ല മേയർ അഡ്വ.എം.അനിൽകുമാറിന് ഉറപ്പുനൽകി. മേയർ നേവൽ ബേയ്‌സ് ആസ്ഥാനത്തെത്തി അദ്ദേഹത്തെ സന്ദർശിക്കുകയായിരുന്നു. സൗഹൃദ സന്ദർശനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒരു മണിക്കൂറോളം ചർച്ച നീണ്ടു. കൊച്ചിയിലെ മാലിന്യ പ്രശ്‌നമുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചാവിഷയമായി.