കൂത്താട്ടുകുളം: സമഗ്ര ശിക്ഷ കേരള കൂത്താട്ടുകുളം ബി.ആർ.സി ആഭിമുഖ്യത്തിൽ നാടകക്കളരിക്ക് തുടക്കമായി. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ കലാ അഭിരുചികൾക്കനുസരിച്ച് രൂപീകരിച്ചിരിക്കുന്ന ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് നാടക കളരി സംഘടിപ്പിച്ചിരിക്കുന്നത്.എടത്തല എം.ഇ.എസ് കോളേജ് അസി. പ്രൊഫസറും, നാടക ഗവേഷകനുമായ പ്രിജിത് എസ് നായരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ കൗൺസിലർ സന്ധ്യ പി.ആർ.അദ്ധ്യക്ഷയായി.നഗരസഭ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ മരിയ ഗൊരേത്തി, എച്ച് എം ഫോറം സെക്രട്ടറി എ.വി.മനോജ്, ബി.പി.സി ബിബിൻ ബേബി, ട്രെയ്നർ മിനിമോോൾ എബ്രാഹം എന്നിവർ സംസാരിച്ചു.