കൊച്ചി: സഹോദരൻ അയ്യപ്പൻ റോഡിൽ കടവന്ത്രയിലെ 822, 823, 824 എന്നീ മെട്രോപില്ലറുകൾക്ക് സമീപം വളവിലെ അപകടങ്ങൾ ഒഴിവാക്കാൻ കെ.എം.ആർ.എൽ അടിയന്തിരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ഇന്നു രാവിലെ 10 മുതൽ 11 വരെ ശ്രദ്ധക്ഷണിക്കൽ സമരം നടത്തും. എളംകുളം വളവിൽ രാവിലെ 10ന് ജി.സി.ഡി.എ. ചെയർമാൻ അഡ്വ. വി. സലിം ഉദ്ഘാടനം ചെയ്യും.

രാത്രികാലങ്ങളിൽ അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറിയും അപകടം പതിവാണ്. മെറ്റൽ ഗ്രില്ലുകൾ, സിഗ്‌നൽ ലൈറ്റുകൾ, സ്പീഡ് ബ്രേക്കർ സംവിധാനങ്ങൾ ഉപയോഗിച്ച് അപകടങ്ങൾക്ക് അറുതി വരുത്തുവാൻ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.