road-work

തൃപ്പൂണിത്തുറ: റോഡ് നിർമ്മാണത്തിനായി എത്തിച്ച മെറ്റലും ടൈലുകളും പാതയോരത്ത് ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങി. ഇതോടെ കാൽനട യാത്രികരടക്കം ദുരിതത്തിലായി. പുതിയകാവ് കവലക്ക് സമീപമാണ് ടൈലും മെറ്റലും കൂട്ടിയിട്ടിരിക്കുന്നത്. ഒരു വർഷം മുമ്പായിരുന്നു റോഡിന്റെ അറ്റകുറ്രപ്പണി. അന്നായിരുന്നു ഇവ എത്തിച്ചത്.

അമിത വേഗത്തിൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടക്കാരന് മാറാൻ ഇടമില്ലാതെ ഈ കല്ലുകളിൽ തട്ടി വീഴുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ അളവെടുക്കാൻ എതാനും മാസം മുമ്പ് കരാറുകരാൻ എത്തിയപ്പോൾ നാട്ടുകാർ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ ഇതേക്കുറിച്ച് ഇയാൾ പ്രതികരിച്ചില്ല. റോഡരികിൽ നിന്നും ഇവ എത്രയും വേഗം നീക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളും നാട്ടുകാരും അധികൃതർക്ക് പരാതി നൽകാനുള്ള തയ്യറാറെടുപ്പിലാണ്.