കൊച്ചി: മൈത്രി സോഷ്യൽഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദന്റെ 158- ാമത് ജയന്തിദിനം ആഘോഷിച്ചു. പാലസ് ജംഗ്ഷനിൽ നടന്ന ആഘോഷം കാലടി സർവകലാശാല മുൻ വി.സി. ഡോ. എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. മൈത്രി ഗ്രൂപ്പ് ചെയർമാൻ ദീപക് പൂജാറ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സാജൻ മണ്ണാളി, ഡോ. കുമാരി, പി.എസ്. വിപിൻ പള്ളുരുത്തി, മനോജ് ഡി. പൈ, പ്രവീൺ വിശ്വനാഥൻ, നരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.