പെരുമ്പാവൂർ: സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതി നിലവിൽ വരുത്തുകയായിരുന്നു മഹാത്മാ ഗാന്ധിയുടെ ജീവിത ദൗത്യം എന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ: എം.സി ദിലീപ് കുമാർ പറഞ്ഞു. കെ.പി.ജി.ഡി. എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ചെയർമാൻ കെ.ആർ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി.
കെ.പി.ജി.ഡി ഡയറി 2021 ന്റെ ജില്ലാ തല വിതരണോദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. കെ.പി.ജി.ഡി സംസ്ഥാന വൈസ് ചെയർമാൻ ഡോ: എഡ്വേർഡ് എടേഴത്ത്, ഐ.ടി. സെൽ ചീഫ് കോർഡിനേറ്റർ മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ , സംസ്ഥാന നിർവാഹക സമിതിയംഗവും ഹരിത വേദി സംസ്ഥാന കോർഡിനേറ്ററുമായ എം.പി ജോർജ് , ജില്ലാ ജനറൽ സെക്രട്ടറി എം.എം. ഷാജഹാൻ, ഐ.ടി. സെൽ സംസ്ഥാന കോർഡിനേറ്റർ അഡ്വ: കരോൾ ആലഞ്ചേരി, ട്രഷററും, സംസ്ഥാന ഓഡിറ്ററുമായ വിജി രഘുനാഥ്, ജില്ലാ ഭാരവാഹികളായ തങ്ങൾ കുഞ്ഞ്, രാധാകൃഷ്ണപ്പണിക്കർ,അഡ്വ: നസീബ ഷുക്കൂർ , അഡ്വ: വി എ അജ്മൽ , ജോസ് കാച്ചപ്പള്ളി, സി.എ. ജേക്കബ്ബ് ,വനിതാ ഗാന്ധി ദർശൻ വേദി ചെയർപേഴ്‌സൺ സി.കെ മുംതാസ്, ഐ.ടി. സെൽ ജില്ലാ കോർഡിനേറ്റർ ലിജോ തയ്യിൽ എന്നിവർ പങ്കെടുത്തു