kalliyath

കൊച്ചി: ഉന്നത ഗുണനിലവാരം പുലർത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങൾക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ അവാർഡ് കള്ളിയത്ത് ടി.എം.ടി ബാർ കരസ്ഥമാക്കി.

92 വർഷങ്ങളുടെ ബിസിനസ് പാരമ്പര്യമുള്ള കള്ളിയത്ത് ഗ്രൂപ്പ് 2001 ലാണ് പാലക്കാട് സ്‌റ്റീൽ ബാർ നിർമ്മാണം ആരംഭിച്ചത്. കേരളത്തിലെ ആദ്യ. ടി.എം.ടി. സ്റ്റീൽ ബാർ നിമ്മാതാക്കളാണ്. കേരളത്തിൽ നിന്നും ആദ്യമായി ടി.എം.ടി കമ്പികൾ കയറ്റുമതി ചെയ്തതും കള്ളിയത്താണ്.

1000 കോടി രൂപയുടെ വിറ്റുവരവുളള കള്ളിയത്ത് ഗ്രൂപ്പാണ് ഇന്ത്യയിൽ ആദ്യമായി സ്റ്റീൽഫാബ് എന്ന ബ്രാൻഡിൽ കട്ട് ആന്റ് ബെൻഡ് സ്റ്റീൽ ബാറുകളിറക്കിയത്.

എൽ.പി.ജി സിലിണ്ടർ, കവർ ബ്ലോക്കുകൾ, ഫ്‌ളോറിംഗ് ആന്റ് സാനിറ്ററി, ആരോഗ്യമേഖല, റിയൽറ്റേഴ്‌സ് തുടങ്ങി വിവധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഗ്രൂപ്പിന് കേരളത്തിന് പുറമേ തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിലും ശക്തമായ വിതരണ ശൃംഖലയുണ്ടെന്ന്

മാനേജിംഗ് ഡയറക്ടർ നൂർ മുഹമ്മദ് നൂർഷ കള്ളിയത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടർ ദിർഷാ മുഹമ്മദ് കള്ളിയത്ത് എന്നിവർ പറഞ്ഞു.