കൊച്ചി: പഠനത്തിൽ സമർത്ഥരായ സംസ്ഥാനത്തെ നിർദ്ധനരായ 10,000 വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാനുള്ള വൺ സ്കൂൾ വൺ ഐ.എ.എസ് പദ്ധതി ശനിയാഴ്ച വീഡിയോ കോൺഫറൻസിലൂടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. വേദിക് എര്യുഡൈറ്റ് ഫൗണ്ടേഷന്റെ സ്‌കോളർഷിപ്പ് വഴിയാണ് പരിശീലനം . വിവിധ ജില്ലകളിൽ നിന്നുള്ള പത്ത് പെൺകുട്ടികൾക്കുള്ള വേദിക് സ്‌കോളർഷിപ്പ് മഞ്ജു വാര്യരാണ് സ്‌പോൺസർ ചെയ്യുന്നത്. രാവിലെ 11.30 ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മുൻ അഡി. ചീഫ് സെക്രട്ടറി ഡോ. സി.വി. ആനന്ദബോസ്, ചലച്ചിത്രതാരം മഞ്ജു വാര്യർ, മുൻ ഡി.ജി.പി ഡോ. അലക്‌സാണ്ടർ ജേക്കബ്, മുൻ വൈസ് ചാൻസലർമാരായ ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുക്കും.