കൊച്ചി: വാളയാർ കേസിന്റെ അന്വേഷണത്തിൽ വീഴ്ചവരുത്തിയ എസ്.പി. സോജനെയും എസ്.ഐ ചാക്കോയെയും സ‌ർവീസിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ നാഷണൽ ജനതാദൾ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയിൽ നിന്ന് ആരംഭിച്ച മാർച്ച് ക്രൈംബ്രാഞ്ച് ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി ബഷീർ തൈവളപ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രസാദ് താഴേലി അദ്ധ്യക്ഷത വഹിച്ചു. സുഗതൻ മാല്യങ്കര, അനിൽ മേടയിൽ, ജോമി ചെറിയാൻ, പോൾ പഞ്ഞിക്കാരൻ, ചാക്കോമാഷ്, പെരുമ്പടന്ന അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് നീക്കം ചെയ്യുന്നതുവരെ സമരം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.