a

തൃക്കാക്കര : കാർഷിക നിയമം നടപ്പിലാക്കിയാൽ രാജ്യം കോർപ്പറേറ്റുകളുടെ കൈകളിലെത്തുമെന്ന് മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് വി.പി ശശീന്ദ്രൻ പറഞ്ഞു.ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കിസാൻ സംഘർഷ് കോഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട്‌ നടക്കുന്ന കർഷകസമരം 23ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമം നടപ്പിലാകുന്നതോടെ കാർഷികമേഖലയെ മാത്രമല്ല രാജ്യത്തെ വിവിധ മേഖലകളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഷാജി അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കെ.വി.ജോർജ് (ബെഫി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി) എം.സി.സുരേന്ദ്രൻ, കെ.വി.ഏലിയാസ്, കെ എം.ദിനകരൻ, ഇ.കെ.ശിവൻ, എം.എസ്.അലിയാർ, കെ.എ.അജേഷ്, കെ.എൻ.രാധാകൃഷ്ണൻ, കെ.എൻ.സുനിൽകുമാർ, പി.എസ്.ഹരിദാസ്, ടി. ടി.വിജയൻ, ടി.എ.സുഗതൻ, സി.എൻ.അപ്പുകുട്ടൻ, എൻ.ജയദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.