കുറുപ്പംപടി: വൃക്ക മാറ്റി വയ്ക്കാൻ യുവാവ് സഹായം തേടുന്നു. രായമംഗലം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ താമസിക്കുന്ന കരഞ്ചേരിവീട്ടിൽ ദീപുവിന് രണ്ട് വർഷം മുമ്പ് വൃക്കസംബന്ധമായ രോഗം പിടിപെടുകയായിരുന്നു. എറണാകുളം അമൃത ആശുത്രിയിൽ ചികിത്സ തേടിയ ദീപുവിനോട് ഉടൻ വൃക്ക മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇതിനായി 25 ലക്ഷം രൂപയോളം ചിലവ് വരും. കുറുപ്പംപടി പാറ ജംഗ്ഷനിൽ കാലത്തീറ്റ വില്പന നടത്തുന്ന ദീപുവിന് ഇതിന്റെ ഭാരിച്ച തുക കണ്ടെത്താൻ കഴിയാത്തതോടെയാണ് സഹായമഭ്യർത്ഥിക്കുന്നത്. ഭാര്യയ്ക്കും നാല് മാസം പ്രായമുളള കുഞ്ഞിനും ഏക ആശ്രയമാണ് ദീപു. ഫ്രണ്ട്‌സ് ചാരിറ്റി കല്ലിൽ എന്ന ചാരിറ്റി കൂട്ടായ്മയുടെ സജീവ പ്രവർത്തകൻ കൂടിയായ ദീപുവിന് വേണ്ടി പണം കണ്ടെത്താൻ പ്രവർത്തകരും നാട്ടുകാരും രംഗത്തുണ്ട് .

വിവരങ്ങൾക്ക്‌: 9995443836.ദീപു കെ പി,A/C No : 26650100007903,lFSC : BARBOANGAMA. Bank of Baroda, Angamaly

ഗൂഗിൾ പേ നമ്പർ.9995443836