മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. 22 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് 12, എൽ.ഡി.എഫിന് പത്ത് അംഗങ്ങളുമാണുള്ളത്. നിലവിൽ സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ഒന്ന് എൽ.ഡി.എഫിന് ലഭിക്കും. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് നിസ മൈതീൻ, ഷോബി അനിൽ, പി.എം.അസീസ് (യു.ഡി.എഫ്) സക്കീർ ഹുസൈൻ, ജയശ്രീ ശ്രീധരൻ, ടി.എം. ജലാലുദ്ധീൻ (എൽ.ഡി.എഫ്) വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് വി.ഇ.നാസർ, മുഹമ്മദ് ഷാഫി, വിജി പ്രഭാകരൻ (യു.ഡി .എഫ്) ഇ.എം.ഷാജി, റെജീന ഷിഹാജ് (എൽ.ഡി.എഫ്) ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായി എം.സി.വിനയൻ, നെജി ഷാനവാസ്, എൽജി റോയി (യു.ഡി.എഫ്) എ.റ്റി.സുരേന്ദ്രൻ, ബെസ്സി എൽദോസ് (എൽ.ഡി.എഫ്) ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായി സാജിത മുഹമ്മദാലി, ദീപ റോയി, എം.എ.നൗഷാദ് (എൽ.ഡി.എഫ്) എം. എസ്. അലി (യു.ഡി.എഫ്) എന്നിവരെയാണ് തിരഞ്ഞെടുത്തത്.