വൈപ്പിൻ: എസ്.എൻ.ഡി.പി വൈദിക യോഗത്തിന്റെ വൈപ്പിൻ യൂണിയൻ പ്രഥമ സമ്മേളനം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ടി ജി വിജയൻ ഉദ്ഘാടനം ചെയ്തു.എടവനക്കാട് ശ്രീ നാരായണ ഭവനിൽ കൂടിയ സമ്മേളനത്തിൽ വൈദിക യോഗം പ്രസിഡന്റ് എം.ജി രാമചന്ദ്രൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. വൈദികർക്കുള്ള അംഗത്വ വിതരണം
എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ടി ബി ജോഷി നിർവഹിച്ചു. വൈദിക യോഗം സെക്രട്ടറി വി.എസ് സനീഷ് ശാന്തി , കേന്ദ്ര വൈദിക യോഗം കൺ വീനർ പി വി ഷാജി ശാന്തി, കെ പി ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.