മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷൻ സെന്റർ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയ്ക്ക് നിവേദനം നൽകി. മൂവാറ്റുപുഴയിലും സമീപ പഞ്ചായത്തുകളിലുമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷൻ വാങ്ങുന്നതിനായി സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.ജനറൽ ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷൻ സെന്റർ ആരംഭിച്ചൽ പ്രദേശവാസികൾക്ക് ഏറെ സഹായകരമാകുമെന്നും എം.എൽ.എ കത്തിലൂടെ ചൂണ്ടികാണിച്ചു. ഒന്നാം ഘട്ടത്തിൽ ആരംഭിച്ച കൊവിഡ് വാക്‌സിനേഷൻ സെന്ററുകൾക്ക് പുറമെ അടുത്ത ഘട്ടത്തിൽ കൂടുതൽ സ്ഥലങ്ങളിൽ വാക്‌സിനേഷൻ സെന്ററുകൾ ആരംഭിക്കുമെന്നും ഇതോടൊപ്പം മൂവാറ്റുപുഴ ജനറൽ ആശുപത്രയിലും സെന്റർ ആരംഭിക്കുമെന്നും എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു.