കുറുപ്പംപടി: വേങ്ങൂർ പഞ്ചായത്തിലെ പാണിയേലി ഭാഗത്ത് വനംവകുപ്പിന്റെ 3000 ഏക്കറോളം പാട്ടത്തിനെടുത്ത സ്ഥലത്ത് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനി നട്ടുവളർത്തിയ അക്കേഷ്വ, കുമ്പിൾ മരങ്ങൾ കാലാവധി കഴിഞ്ഞിട്ടും വെട്ടിമാറ്റാത്തതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകുവാൻ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പൊതു പ്രവർത്തകനായ തോമസ് കെ. ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.