മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷൻ സെന്റർ ആരംഭിക്കണമെന്ന് നഗരസഭാ ചെയർമാൻ പി.പി.എൽദോസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയ്ക്ക് ചെയർമാൻ നിവേദനം നൽകി. മൂവാറ്റുപുഴയിലും സമീപ പഞ്ചായത്തുകളിലുമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷൻ വാങ്ങുന്നതിനായി സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.ജനറൽ ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷൻ സെന്റർ ആരംഭിച്ചൽ പ്രദേശവാസികൾക്ക് ഏറെ സഹായകരമാകും