പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവാഹപൂർവ കൗൺസിലിംഗ് ക്ളാസ് 16, 17 തീയതികളിൽ ഭവാനീശ്വര കല്യാണമണ്ഡപ ഹാളിൽ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ളാസ് ക്രമീകരിച്ചിരിക്കുന്നത്. യൂണിയൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർ ക്ളാസിലെത്തണമെന്ന് യൂണിയൻ സെക്രട്ടറി എം.എസ്. സാബു അറിയിച്ചു.