മൂവാറ്റുപുഴ: പെരുമ്പല്ലൂർ മൈത്രി റസിഡന്റ്‌സ് അസോസിയേഷന്റെയും പെരുമ്പല്ലൂർ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് സാരഥികളായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതൂർ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെസ്റ്റിൽ ചേറ്റൂർ, ആരക്കുഴ പഞ്ചായത്ത് മെമ്പർ ലസിത മോഹനൻ എന്നിവർക്ക് ലൈബ്രറി ഹാളിൽ വച്ച് സ്വീകരണം നൽകി. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജോസ് വടക്കേൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് കൊടക്കത്താനം സംസാരിച്ചു. തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.