കോലഞ്ചേരി: വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിൽ ദേശീയ യുവജനദിനത്തിൽ സിമ്പോസിയം നടത്തി. ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം സംഘടിപ്പിച്ച സിമ്പോസിയം കേരള സാമൂഹ്യക്ഷേമ വകുപ്പിലെ കേന്ദ്ര സർക്കാർ നോമിനിയായ പത്മജ. എസ്.മേനോൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മനോജ് മോഹനൻ അദ്ധ്യക്ഷനായി. പരമഭട്ടാര ഗുരുകുല സേവാസംഘം പ്രസിഡന്റ് എൻ.എൻ.രാജൻ, സെക്രട്ടറി കെ.ജി.രവീന്ദ്രൻ, ട്രഷറർ പരമേശ്വരൻ നമ്പൂതിരി, പി.ബി.ജി.വി ട്രസ്​റ്റ് അംഗം രാധാകൃഷ്ണൻ , ഫിസിക്കൽ എഡ്യൂക്കേഷൻ തലവൻ ജി.സജീവൻ, വിദ്യാവർദ്ധനം കോ ഓർഡിനേ​റ്റർ കെ.ജി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.