നെടുമ്പാശേരി: സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ നെടുമ്പാശേരി മേഖല കമ്മിറ്റി 'വറുതിയെ ചെറുക്കാൻ യുവതയുടെ കരുതൽ, നടാം നാടിനായി' എന്ന മുദ്രാവാക്യമുയർത്തി ചെയ്ത കപ്പ കൃഷിയുടെ വിളവെടുപ്പ് സംസ്ഥാന സെക്രട്ടറി എ.എ. റഹിം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അലൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. എ. അൻഷാദ്, പ്രസിഡന്റ് ഡോ. പ്രിൻസി കുരിയാക്കോസ്, ബ്‌ളോക്ക് സെക്രട്ടറി എ.കെ. സിജു, പ്രസിഡന്റ് അനീഷ് വർഗീസ്, ബഹനാൻ കെ. അരീയ്ക്കൽ, സജിൻ മുരളി എന്നിവർ സംസാരിച്ചു.