home
കനത്ത കാറ്റിൽ വീടിനു മുകളിൽ തെങ്ങു വീണു തകർന്ന മാമ്പിലായി ശാന്ത വേണുഗോപാലിന്റെ ഓട് മേഞ്ഞ വീട്

കാലടി: ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങു വീണു വീടു തകർന്നു. മഞ്ഞപ്ര പഞ്ചായത്തിലെ ഏഴാം വാർഡിൽ മാമ്പിലായി വീട്ടിൽ ശാന്ത വേണുഗോപാലിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. അടുക്കളയുടെ മേൽക്കൂരയും രണ്ടു മുറികളുടെ തകർന്നു. വർഷങ്ങളുടെ പഴക്കമുള്ള ഓടുമേഞ്ഞ വീടാണ് തകർന്നത്.

അപകടം നടന്ന വീട്ടിൽ ശാന്തയും മകനും മാത്രമാണ് താമസം. വാർഡുമെമ്പർ വൽസലാകുമാരി വേണു, പ്രസിഡന്റ് അൽഫോൻസാ ഷാജൻ, വില്ലേജ് ഓഫീസർ ദീപ എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾക്ക് നേതൃത്വം നൽകി.