പള്ളുരുത്തി: പള്ളുരുത്തി മണ്ഡലം സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന ടി.കെ. വൽസൻ അനുസ്മരണം ഇന്ന് നടക്കും. വൈകിട്ട് 6ന് പള്ളുരുത്തി വെളിയിൽ നടക്കുന്ന പരിപാടി കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ.ജെ. മാക്സി, എം.സ്വരാജ്, ജോൺ ഫെർണാണ്ടസ്, സി.പി.എം ഏരിയാ സെക്രട്ടറിമാരായ പി.എ. പീറ്റർ, കെ.എം. റിയാദ്, ബാങ്ക് സെക്രട്ടറി ജയമോൻ യു.ചെറിയാൻ, കെ.ജെ. ബേസിൽ തുടങ്ങിയവർ സംബന്ധിക്കും.