കൊച്ചി: ഇന്ന് ജില്ലയിൽ അയ്യപ്പജ്യോതി തെളിക്കും. മകരവിളക്ക് ദിനമായ ഇന്ന് സംസ്ഥാനത്ത് മുഴുവൻ 18 കോടി ദീപങ്ങൾ തെളിക്കുന്നതിന്റെ ഭാഗമാായി ഓരോ വീട്ടിലും കുറഞ്ഞത് 18 ദീപങ്ങൾഎന്ന കണക്കിലാണ് ജ്യോതി തെളിക്കുന്നത്. ക്ഷേത്രങ്ങൾ, വീടുകൾ, മഠങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വൈകിട്ട് ആറുമുതൽ ഏഴുമണി വരെയാണ് വിളക്ക് കൊളുത്തുകയെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. നാരായണൻ പറഞ്ഞു. കൊവിഡ് മൂലം എല്ലാവർക്കും ശബരിമല ദർശനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഹൈന്ദവ സംഘടനകൾ 'ഭവനം സന്നിധാനം' പദ്ധതി ആവിഷ്‌കരിച്ചത്. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന സമയത്ത് എല്ലാ ഭവനങ്ങളിലും അയ്യപ്പജ്യോതി തെളിച്ചുകൊണ്ട് അയ്യപ്പ ചൈതന്യത്തെയും മകര ജ്യോതിയെയും ഭവനങ്ങളിലേക്ക് വരവേൽക്കുക എന്ന സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.