പള്ളുരുത്തി: ഇടക്കൊച്ചി, പെരുമ്പടപ്പ്, കോണം, പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ളം കിട്ടാത്തതിനെ തുടർന്ന് ബി.ജെ.പി നേതാവ് കെ.കെ.റോഷൻകുമാർ ഒറ്റയാൾ സമരം നടത്താൻ ഒരുങ്ങുന്നു. കുറേ നാളുകളായി ഈ ഭാഗത്ത് കുടിവെള്ളം ലഭിക്കാറില്ല. വല്ലപ്പോഴും കിട്ടുന്നതാകട്ടെ ദുർഗന്ധം നിറഞ്ഞ കലക്കവെള്ളവും. പ്രശ്നം പരിഹരിക്കാൻ കൗൺസിലർമാർ മുൻകൈയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.