കൊച്ചി: ടാറ്റ അൾട്രോസ് ഐ ടർബോ വിപണിയിലെത്തി. ജനുവരി 14ന് ബുക്കിംഗ് ആരംഭിക്കും. 11,000 രൂപയാണ് ബുക്കിംഗ് തുക. സിറ്റി, സ്പോർട്ട്സ് വേരിയന്റുകളിലാണ് ലഭ്യം. പ്രത്യക്ഷത്തിൽ അൾട്രോസിന്റെ മറ്റ് മോഡലുകളുമായി മാറ്റങ്ങൾ ദൃശ്യമല്ല. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പുഷ്ബട്ടൺ സ്റ്റാർട്ടിംഗ്, എക്സ്പ്രസ് കൂളിംഗ്, ക്രൂയിസ് കൺട്രോൾ എന്നിവ പുതിയ പ്രത്യേകതകളാണ്. പെട്രോൾ മോഡലാണ്. കമ്പനി പറയുന്ന മൈലേഷ് 18.3/കിലോമീറ്റർ. വില ജനുവരി 22ന് പ്രഖ്യാപിക്കും.