library
ഏലൂർ ദേശീയ വായനശാലയുടെ വിചാരജാലകം സംഘടിപ്പിച്ച അനിൽ പനച്ചൂരാൻ അനുസ്മരണത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ സംസാരിക്കുന്നു

ഏലൂർ: ഏലൂർ ദേശീയ വായനശാലയുടെ വിചാരജാലകം സംഘടിപ്പിച്ച കവി അനിൽ പനച്ചൂരാൻ അനുസ്മരണത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ , രാജീവ് തച്ചേത്ത് എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡൻ്റ് എം.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. അനിരുദ്ധൻ .പി. എസ് , മേഘന ബിജു എന്നിവർ കവിതാലാപനം നടത്തി. സെക്രട്ടറി നീലാംബരൻ, സ്വാഗതവും വൈസ് പ്രസിഡൻറ് വിദ്യ മേനോൻ നന്ദിയും പറഞ്ഞു.