തൃക്കാക്കര : തൃക്കാക്കരയിൽ ഇന്നലെ രണ്ടിടങ്ങളിലുണ്ടായ തീപിടിത്തം ആശങ്കയ്ക്ക് ഇടയാക്കി. കാക്കനാട് പൊലീസ് സ്റ്റേഷന് സമീപം വാടച്ചിറയിൽ കാർത്തികേയന്റെ വീട്ടിലെ ഗ്യാസ് ലീക്ക് ചെയ്തതാണ് ആദ്യ തീപിടിത്തമുണ്ടായത്.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.ഗ്യാസ് റഗുലേറ്റർ ലീക്കായതാണ് തീപിടുത്തമുണ്ടാവാൻ കാരണം.സമീപത്തെ വാഷിംഗ് മിഷ്യൻ കത്തിനശിച്ചു. കാക്കനാട് ചെമ്പ് മുക്കിൽ ജോക്കിയുടെ കടയാണ് രണ്ടാമത് അഗ്നിബാധയുണ്ടായത്. ഇവിടെ രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.ജനറേറ്ററിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീ പടരുകയായിരുന്നെന്ന് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു. കാർട്ടൺ ബോക്സ് ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.