കിഴക്കമ്പലം: ഭാരതീയ ജനതാ കർഷകമോർച്ച ജില്ലാ കമ്മിറ്റി അദ്ധ്യക്ഷൻ വി.എസ്.സത്യൻ നയിക്കുന്ന കർഷക മുന്നേറ്റ യാത്രയ്ക്ക് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടിമറ്റത്ത് സ്വീകരണം നൽകി. കർഷകമോർച്ച നിയോജക മണ്ഡലം ഉപാദ്ധ്യക്ഷൻ അഡ്വ.ഷിഷോയ് സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.എൻ.വിജയൻ ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്, കെ.ആർ.കൃഷ്ണകുമാർ, കെ.കെ.അനുൺ കുമാർ, പി.കെ.ഷിബു, സി.പി.രവി, സി.എം.മോഹനൻ, പി.എ.ശശി, പി.സി. കൃഷ്ണൻ, സി.പി.മനോജ്, സനിത ജയൻ, പ്രസന്ന വാസുദേവൻ, ഭക്തവൽസലൻ, രാമൻ നായർ തുടങ്ങിയവർ സംസാരിച്ചു.