കൊച്ചി: വാളയാറിലെ ആദ്യത്തെ പെൺകുഞ്ഞ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട ജനുവരി 13 ഓർമ്മദിനത്തിൽ ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം കുഞ്ഞുങ്ങളുടെ നീതിക്കുവേണ്ടി പ്രതിഷേധസംഗമം നടത്തി..

അഡ്വ. എ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. പി.എ. പ്രേംബാബു അദ്ധ്യക്ഷത വഹിച്ചു. കെ.എം. ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. പി.ജെ. ജെയിംസ്, ബാബുജി, പ്രസാദ് സോമരാജ്, സിസ്റ്റർ ടീന, ഷാജി, പ്രഭാകരൻ നമ്പിടിവീട്ടിൽ, ഷീജ, രഞ്ജിനി സുഭാഷ്, പ്രശാന്ത് എം. പ്രഭാകർ, മുസ്തഫ, ജയരാജ് മലയാറ്റൂർ, രാധാകൃഷ്ണൻ ചങ്ങാട്ട് എന്നിവർ സംസാരിച്ചു.