കോതമംഗലം: മാർതോമ ചെറിയപള്ളി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് മുൻ എം.എൽ.എ ജോണി നെല്ലൂർ ആവശ്യപ്പെട്ടു. ചെറിയപള്ളിയുടെ സംരക്ഷണത്തിന് രൂപീകരിക്കപ്പെട്ട മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.ടി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ബാബു കൈപ്പിള്ളി, ഫാ.യോഹന്നാൻ കുന്നുംപുറത്ത്, മേരി പീറ്റർ, ജോർജ് കൂത്തമറ്റത്തിൽ, ബോബി ഉമ്മൻ, ബിനോയി മണ്ണഞ്ചേരി, എൽദോസ് തോമ്പ്ര, ബേബി ആഞ്ഞിലിവേലി, വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീക്കൽ, ഫാ. എൽദോസ് കുമ്മംകോട്ടിൽ, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ. വികാസ് വടക്കൻ, ഫാ. മോനി ചേലാട്ട്, സി.ഐ. ജേക്കബ് എന്നിവർ പ്രസംഗിച്ചു.