കോലഞ്ചേരി: ഐക്കരനാട്, പൂതൃക്ക പഞ്ചായത്തുകളിൽ നിന്നും വിധവാ പെൻഷനും അവിവാഹിതരായ 50 വയസിനുമേൽ പ്രായമുള്ള വനിതകൾക്കുള്ള പെൻഷനും കൈപ്പ​റ്റുന്നവർ പുനർവിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന ഗസ​റ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം 18 നകം പഞ്ചായത്ത് ഓഫീസിൽ നല്കണമെന്ന് സെക്രട്ടറി അറിയിച്ചു.